ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4:25-ഓടെയാണ് മരണപ്പെട്ടത്. മകന് ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.
ശ്വാസകോശത്തിലെ അര്‍ബുദബാധയ്ക്ക് ഡോ യു.എസ്. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്റെ ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയത്. ചികിത്സയിലൂടെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ രക്തസമ്മര്‍ദം കൂടിയതോടെ, അദ്ദേഹം വസിച്ചിരുന്ന ഇന്ദിര നഗറിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതൃയോഗം ബംഗളൂരുവില്‍ നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ വച്ച് ആദരമര്‍പ്പിക്കും. സംസ്കാര ചടങ്ങുകള്‍ ജന്മനാടായ പുതുപ്പള്ളിയില്‍ വച്ച് നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചു.
Discussion about this post