കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അപകട കാരണം കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വെ കാണാനാവാത്തതാണ് വിമാനത്താവള കമ്പനി എം.ഡി വി.ജെ കുര്യന്‍ പറഞ്ഞു. 352 അടി എത്തിയപ്പോള്‍ കാഴ്ച മങ്ങിയിരുന്നു. റണ്‍വെ കാണാന്‍ സാധിച്ചില്ലെന്ന് പൈലറ്റ് പറഞ്ഞതായി അദ്ദേഹം അറിയിച്ചു. റണ്‍വേയ്ക്ക് കേടുപാടില്ലെന്നും ഒരു മണിക്കൂറിനകം ചെറിയ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. വലിയ എയര്‍ക്രാഫ്ടുകളുടെ സര്‍വീസ് ഇന്നു രാത്രി അര്‍ധ രാത്രിയോടെ പുനസ്ഥാപിക്കും. ഇപ്പോള്‍ റണ്‍വേയിലെ തടസങ്ങള്‍ നീക്കുന്നു പണി പുരോഗമിക്കുകയാണ്. സൗദി ഖത്തര്‍ വിമാനം വൈകുമെന്നും ഇത്തിഹാദ് കുവൈറ്റ് എയര്‍വെയ്‌സ്, ജെറ്റ് എയര്‍വേയ്‌സ്, ഒമാന്‍ എയര്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം വിമാനത്തിന്റെ വോയ്‌സ് റെക്കോര്‍ഡര്‍ പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. അങ്ങിനെയിരിക്കെ മോശമായ കാലാവസ്ഥയിലും പൈലറ്റിന് വിമാനമിറക്കാനുള്ള അനുവാദം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്.
Discussion about this post