ലക്നൗ : ഗ്യാന്‍വാപി പള്ളി പരിസരത്ത് ശാസ്ത്രീയ സര്‍വേ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കി. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ജലധാര ഉള്‍പ്പെടുന്ന സ്ഥലം ഒഴികെയുള്ളയിടത്ത് സര്‍വേ നടത്താനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) കോടതി അനുമതി നല്‍കിയത്. ആഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എ.എസ്.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ജലധാര നില്‍ക്കുന്ന പ്രദേശം സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം അടച്ച് സീല്‍ ചെയ്തിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശമുള്ളതിനാവാണ് ഇവിടം സര്‍വേയില്‍ നിന്ന് ഒഴിവാക്കിയത്. ഇവിടെ യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം നിര്‍മ്മിച്ചത് എന്ന് കണ്ടെത്തുന്നതിന് സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് സ്ത്രീകളാണ് കോടതിയെ സമീപിച്ചത് . രാവിലെ 8 മുതല്‍ 12 മണിവരെ സര്‍വേ നടത്താനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. മസ്ജിദില്‍ യാതൊരു കേടുപാടും ഉണ്ടാക്കാന്‍ പാടില്ലെന്നും ഈ സമയത്ത് പ്രാര്‍ത്ഥനകള്‍ മുടങ്ങാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ദ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
Discussion about this post