എറണാകുളം: കേരള ഹൈക്കോടതിയുടെ 38-ാം ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേറ്റു. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി വി വേണു, സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി എജെ ദേശായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി പരേതനായ ജസ്റ്റിസ് ജിതേന്ദ്ര പി ദേശായിയുടെ മകനാണ് ആശിഷ് ജെ ദേശായി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് വി ഭാട്ടിയ സുപ്രീംകോടതി ജഡ്ജിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ നിയമനം. ജസ്റ്റിസ് ഭട്ടിയുടെ ഒഴിവില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു.
അതേസമയം തന്നെ മറ്റ് മൂന്ന് ഹൈക്കോടതികളിലേക്കുകൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ഇതോടെ നിലവില്‍ രാജ്യത്തെ ഏക വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത. മാത്രമല്ല ഒഡിഷയിലെ ജസ്റ്റിസ് സുഭാസിസ് തലാപത്രയെ അതേ ഹൈക്കോടതിയിലെയും കര്‍ണാടകത്തിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.
Discussion about this post