തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണം തിരുവനന്തപുരത്ത് നടത്താനും അതിലേയ്ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടി നേതാക്കളെ ക്ഷണിക്കാനും തീരുമാനിച്ചത് കോണ്‍ഗ്രസ് നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ വിവാദത്തിന്റെ ആവശ്യമില്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനാണ് നേതൃത്വം ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ രീതിയും അതായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രതികരണത്തില്‍ കെ പി സി സി പ്രസിഡന്റ് വ്യക്തത വരുത്തിയിട്ടുണ്ട്. തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വാര്‍ത്തയാണത്. ഉപതിരഞ്ഞെടുപ്പ് മൂന്നോ നാലോ മാസം കഴിഞ്ഞാണ്. സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കെ പി സി സി ചര്‍ച്ച നടത്തി നിര്‍ദേശം അറിയിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാണ് പ്രഖ്യാപനം നടത്തുക. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശം പാര്‍ട്ടിയ്ക്ക് വീട്ടു നല്‍കണമെന്നും വി ഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post