തിരുവനന്തപുരം: ഹൈന്ദവ ദേവസങ്കല്‍പ്പത്തിപ്പെട്ട ഗണപതിയെ മിത്ത് എന്ന് പറഞ്ഞ് അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് വന്‍ പ്രതിഷേധം. ഹിന്ദുക്കളുടെ ആരാധന മൂര്‍ത്തിയായ മഹാഗണപതിയെ മിത്ത് എന്ന് പറഞ്ഞു അധിക്ഷേപിച്ച് മത വികാരത്തെ വൃണപ്പെടുത്തിയ കേരള നിയമ സഭ സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറഞ്ഞു രാജി വച്ച് പുറത്ത് പോകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഹൈന്ദവ ജനത പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
മതേതരത്തിന്റെ പേര് പറഞ്ഞ് അധികാരത്തില്‍ കയറി ഭരണ ഘടനാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ഹിന്ദു ദേവി ദേവന്മാരെയും, സനാതന ധര്‍മ്മത്തെയും, ആചാര അനുഷ്ഠാനത്തേയും തച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്ന നിലപാടിനെതിരെ ഹൈന്ദവ ജനത ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന നേതാക്കാന്‍മാര്‍ക്ക് പുറമേ സന്യാസി വര്യന്മാര്‍, തന്ത്രിമാര്‍, പൂജാരിമാര്‍, വിവിധ സംഘടന നേതാക്കള്‍ എന്നിവരും പ്രകടനത്തില്‍ പങ്കെടുത്തു.
Discussion about this post