തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് കേസ് അവസാനിപ്പിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേസ് എടുത്തത് ശരിയായില്ല എന്നതുകൊണ്ടാണ് പിന്‍വലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിലായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് ഹൗള്‍ ചെയ്യുകയായിരുന്നു. 10 സെക്കന്‍ഡ് നേരത്തേയ്ക്കായിരുന്നു ഇത്.
സാധാരണ ഉണ്ടാവാറുള്ള പ്രശ്‌നമായിരിന്നിട്ടുകൂടി വിഷയത്തില്‍ കേരളാ പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ പരിശോധിക്കാന്‍ മൈക്കും ആംപ്ളിഫയറും സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സങ്കേതിക പരിശോധനകള്‍ക്കു ശേഷമാണ് ഉപകരണങ്ങള്‍ ഉടമയ്ക്ക് പോലീസ് തിരിച്ചുകൊടുത്തത്. വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Discussion about this post