കണ്ണൂര്‍: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരേ നടത്തിയ ഭീഷണി പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്‍. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരേ യുവമോര്‍ച്ചക്കാര്‍ നടത്തിയത് ഭീഷണിയാണ്. അവര്‍ക്ക് മനസിലാകുന്ന മറുപടിയാണ് താന്‍ പറഞ്ഞതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുട്ടികളുടെ പരിപാടിയില്‍ ഷംസീര്‍ വിമര്‍ശിച്ചത് അശാസ്ത്രീയതയെ ആണ്. അതില്‍ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാന്‍ ഇടയില്ല. ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്നും ജയരാജന്റെ പോസ്റ്റില്‍ പറയുന്നു.
ഷംസീറിന് നേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലെന്ന ജയരാജന്റെ പ്രസ്താവനയാണ് വിവാദമായത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ജയരാജന്റെ പരാമര്‍ശം.
Discussion about this post