തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനപട്ടികയില്‍ മന്ത്രി ആര്‍ ബിന്ദു നടത്തിയത് ഗുരുതര അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വന്തക്കാരെ കുത്തിക്കയറ്റാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതാണെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കുന്നതിന് നിയോഗിച്ച സെലക്ഷന്‍ കമ്മിറ്റി തള്ളിയ 24 പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, അവരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മന്ത്രി ചട്ടവിരുദ്ധമായി അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇടപെട്ടെന്നായിരുന്നു ആരോപണം.
പ്രിന്‍സിപ്പല്‍ നിയമനപട്ടികയില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആര്‍. ബിന്ദു ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാല്‍ പി,എസ് സി അംഗീകരിച്ച പട്ടികയില്‍ നിന്നും പുറത്തായ അദ്ധ്യാപക സംഘടന നേതാക്കളെകൂടി പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നതിനും തുടര്‍ന്ന് സീനിയോറിട്ടി അനുസരിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍, അഡിഷണല്‍ ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ അവരെ നിയമിക്കുന്നതിനും വേണ്ടിയാണ് ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ മന്ത്രി വിസമ്മതിക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ആരോപിച്ചു.
Discussion about this post