
കൊച്ചി: പ്രശസ്ത നാടകകൃത്തും സംവിധായകനും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടറുമായ വയലാ വാസുദേവന്‍ പിള്ള അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ ഇദ്ദേഹത്തിന് ഒന്‍പതു സംസ്ഥാന അവാര്‍ഡുകളും മൂന്നു ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയില്‍ നടക്കും.
Discussion about this post