തിരുവനന്തപുരം: തിരുവനന്തപുരത്തെ അട്ടക്കുളങ്ങര മാര്‍ക്കറ്റില്‍ തീപിടിത്തം. ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പേപ്പര്‍ പ്ലേറ്റുകളും സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തില്‍ കടകള്‍ ഭാഗികമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post