തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എം.വി. ഗോവിന്ദന്റെ പ്രതികരണം പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണൂന്നുവുള്ളൂവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. വിഷയത്തില്‍ ഷംസീറീന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണ്. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിഷയത്തില്‍ സര്‍ക്കാ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും വിധം നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും നേരത്തെ എന്‍.എസ്. എസ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഷംസീര്‍ മാപ്പു പറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞത്. മുഴുവന്‍ ശരിയാണെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തെയും വേദനിപ്പിക്കുന്നതിനല്ലെന്നും ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീറും വ്യക്തമാക്കിയിരുന്നു.
Discussion about this post