കോഴിക്കോട്: ഹിന്ദു പുരാണങ്ങളെക്കുറിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനകള്‍ തള്ളി മുസ്ലിം ലീഗ്. ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമാണെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയത്തില്‍ പരിഹാരം വേണമെന്നും വര്‍ഗീയ ധ്രുവീകരണത്തിലേക്ക് പോകരുതെന്നും കുഞ്ഞാലിക്കുട്ടി അഭ്യര്‍ഥിച്ചു.
എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസമുണ്ടെന്നും അത് എല്ലാ വിഭാഗവും മുറുകെ പിടിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് വിരുദ്ധമായ ചര്‍ച്ചകളുണ്ടാകുന്നത് ശരിയല്ല. സ്പീക്കര്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാലും ആ ചര്‍ച്ച ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരത്തില്‍ ഒരു ചര്‍ച്ച ആരോഗ്യകരമല്ല.
വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എന്‍എസ്എസ് മുന്നിലുണ്ടാകുമെന്നും അതാണ് ഞങ്ങളുടെ ധാരണയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Discussion about this post