തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്ടര്‍ ഉള്‍പ്പെടെ പറക്കാന്‍ അനുവദിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. നിലവില്‍ ഡ്രോണുകള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഹെലികോപ്ടറുകള്‍ക്കും വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. സംഭവത്തില്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കി കമ്മീഷണര്‍. സ്വകാര്യ ഹെലികോപ്ടര്‍ ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നതിനെ തുടര്‍ന്നാണ് നടപടി.
ജൂലൈ 28 രാത്രി ഏഴുമണിയോടെയാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ അഞ്ച് പ്രാവശ്യം ഹെലികോപ്ടര്‍ പറന്നത്. ക്ഷേത്രത്തിന് സുരക്ഷാ ഭീക്ഷണി ഉള്ളതിനാല്‍ ക്ഷേത്രത്തിന്റെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെയോ സുരക്ഷാ ഏജന്‍സികളുടെയോ അനുവാദം കൂടാതെയാണ് ഹെലികോപ്ടര്‍ പറത്തിയത്. ഇത് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ലംഘനമാണ്. സംഭവത്തെ തുടര്‍ന്ന് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
വ്യോമയാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളള പ്രദേശമായതിനാല്‍ പിന്നില്‍ ദുരൂഹതയും ഗൂഢോദ്ദേശ്യവും ഉള്ളതായി സംശയം ഉണ്ടായിരുന്നു. അതിക്രമിച്ച് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ പറത്തിയവരെയും അതിന്റെ ഉടമസ്ഥരേയും കസ്റ്റഡിയിലെടുക്കണമെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് നടപടി.














Discussion about this post