ന്യൂഡല്‍ഹി: അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നിവയാണ് രാജ്യത്തെ പ്രധാന തിന്മകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവയ്ക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2047ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും മോദി പറഞ്ഞു. ‘2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ഒരു വികസിത രാജ്യമായിരിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പോരാട്ടമാണ് കാലഘട്ടത്തിന്റെ ആവശ്യം. അഴിമതി, സ്വജനപക്ഷപാതം, പ്രീണനം തുടങ്ങിയ തിന്മകള്‍ക്കെതിരെ പോരാടണം.’- പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചെന്നും, ഇതിനെതിരെ തന്റെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘പരിവാര്‍വാദ’വും (കുടുംബ രാഷ്ട്രീയവും) പ്രീണനവും നമ്മുടെ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയെ എങ്ങനെ ഒരു കുടുംബം മാത്രം ഭരിക്കുന്നു അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിത മന്ത്രം കുടുംബത്തിന്റെ പാര്‍ട്ടി, കുടുംബം എന്നതാണ്. .’- മോദി പറഞ്ഞു.
2014ല്‍ അധികാരമേറ്റപ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ രാജ്യം പത്താം സ്ഥാനത്തായിരുന്നു ഇപ്പോള്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post