തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീലളിതാ മഹായാഗത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. യാഗത്തിന്റെ പ്രഥമദിനത്തില്‍ ആചാര്യവരണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ബ്രഹ്മശ്രീ കക്കാട് എഴുന്തോലില്‍ മഠം സതീശന്‍ ഭട്ടതിരിയും ബ്രഹ്മശ്രീ അനിരുദ്ധ് അടുക്കത്തായരും ആചാര്യസ്ഥാനം വഹിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളും മുംബൈ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷനും യാഗത്തിന്റെ യജമാന പ്രതിനിധിയുമായ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും യാഗത്തിന്റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ശ്രീലളിതാ മഹായാഗത്തിന്റെ ഭാഗമായി ആചാര്യവരണത്തിനുശേഷം ഋത്വിക് വരണം, പുണ്യാഹം, സപ്തശുദ്ധി, ഗോപൂജ, ഭൂമിപൂജ, ദശദിക്പാലബലി, വാസ്തുബലി, ഭൂതോച്ചാടനബലി, രക്ഷാബന്ധനം, സര്‍വദേവതാഹ്വാനം, ഗുരുമണ്ഡലാര്‍ച്ചന, ഗുരുപൂജ, ദക്ഷിണാമൂര്‍ത്തിപൂജ, നവനാഥപൂജ, ഹോമകുണ്ഡശുദ്ധി എന്നിവയും നടന്നു. ജ്യോതിക്ഷേത്ര നിര്‍മാണസമിതിയുടെ ആഭിമുഖ്യത്തിലാണ് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ലളിതാമഹായാഗം നടക്കുന്നത്. ആഗസ്റ്റ് 24 വരെ യാഗം തുടരും.
Discussion about this post