169-ാമത് ശ്രീനാരായണഗുരുദേവ ജയന്തിദിനത്തില്‍ ചതയദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ എന്നത്തേക്കാളും ആര്‍ജവത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. വിഭജന രാഷ്ട്രീയത്തിലൂടെ വര്‍ഗീയ ശക്തികള്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഈ വെല്ലുവിളികളെയെല്ലാം നമുക്ക് മുറിച്ചു കടന്നേ കഴിയൂ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
Discussion about this post