ന്യൂഡല്‍ഹി: രേഖാമൂലം വിവാഹം നടത്തിയിട്ടില്ലാത്ത ദമ്പതികളുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിലും അവകാശമുണ്ടെന്ന് സുപ്രീം കോടതി. കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ കഴിയുന്ന ഹിന്ദു കുടുബങ്ങള്‍ക്കുള്ള പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം പൂര്‍വിക സ്വത്തിന് കുട്ടികള്‍ക്ക് അവകാശമുന്നയിക്കാമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
2011ല്‍ രണ്ടംഗ ബെഞ്ച് ഇറക്കിയ ഉത്തരവിനെതിരെ (രേവണസിദ്ധപ്പ vs മല്ലികാര്‍ജുന്‍ കേസ്) വന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. ഇതോടെ രേഖാമൂലം വിവാഹിതരല്ലാത്ത ദമ്പതികളുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൂര്‍വിക സ്വത്തില്‍ അവകാശമില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയും സുപ്രീം കോടതി റദ്ദാക്കി. ഇതുപോലുള്ള കേസുകളില്‍ ദമ്പതികള്‍ സ്വയം സമ്പാദിച്ച സ്വത്തില്‍ മാത്രമാണ് മക്കള്‍ക്ക് അവകാശമെന്നാണ് അന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്.

Discussion about this post