ബംഗളൂരു: ചന്ദ്രയാന്‍ 3 ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 40 സെന്റീമീറ്റര്‍ ഉയര്‍ന്നുപൊങ്ങി മറ്റൊരിടത്ത് ലാന്‍ഡുചെയ്തുവെന്ന് ഐഎസ്ആര്‍ഒ. നേരത്തേ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 30 മുതല്‍ 40 സെന്റീ മീറ്റര്‍ അകലത്തിലാണ് വിക്രം ലാന്‍ഡര്‍ ഇപ്പോള്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നത് അടക്കമുള്ളവയ്ക്ക് വന്‍ മുതല്‍ക്കൂട്ടാണ് ഇപ്പോഴത്തെ പ്രക്രിയ എന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഹോപ്പ് എക്‌സിപിരിമെന്റ് എന്ന പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. വിക്രം ലാന്‍ഡര്‍ മറ്റൊരു സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി എന്നും ഇതിനുമുന്നോടിയായി റോവറിന് പുറത്തിറങ്ങാനായി തുറന്നിരുന്ന വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. ചന്ദ്രനില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നതിന് പേടകത്തെ ഉയര്‍ത്തി മാറ്റാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ.
Discussion about this post