തിരുവനന്തപുരം: ശ്രീമഹാവിഷ്ണുവിന്റെ അവതാരസ്വരൂപമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. ഇന്ന് വിവിധ നഗരങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
അതേസമയം സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികള്‍ കൃഷ്ണവേഷം അണിയുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍ എന്നിവര്‍ വ്യക്തമാക്കി. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണ ബാലഗോകുലം ജന്മാഷ്ടമി ആഘോഷിക്കുന്നത്.
അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും. ഗുരുവായൂരിലും കര്‍ണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും അമ്പലപ്പുഴയിലും, ആറന്‍മുള , പത്മനാഭസ്വാമി ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും ആയിരക്കണക്കിനുപേര്‍ പങ്കെടുക്കുക.
Discussion about this post