ന്യൂഡല്‍ഹി: ഭാരതം ലോകശക്തിയായി മാറുകയാണെന്നും ഇത് മനോഹരമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിക്ക് ആശംസങ്ങള്‍ നേരുന്നു. ലോകം നിരവധി വെല്ലുവിളികളെ നേരിട്ടപ്പോഴാണ് ഇന്ത്യയുടെ ജി20 അദ്ധ്യക്ഷസ്ഥാനം. വൈവിധ്യവും അസാധാരണവുമായ വിജയങ്ങള്‍ ജി20യുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കാന്‍ ശരിയായ സമയത്ത്, ശരിയായ രാജ്യം ഇന്ത്യയാണ് എന്ന് അര്‍ത്ഥമാക്കുന്നതാണെന്ന് ഋഷി സുനക് പറഞ്ഞു.
സെപ്തംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം നിലവിലുള്ള സ്ഥിതിയേക്കാള്‍ കൂടുതല്‍ നിര്‍വചിക്കുക ഭാവിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നത് മുതല്‍ കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നത് വരെ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ബ്രിട്ടണ്‍ ജി20 അദ്ധ്യക്ഷസ്ഥനം അലങ്കരിക്കുന്ന ഇന്ത്യയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സുനക് വ്യക്തമാക്കി.
Discussion about this post