തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി പാലക്കാട് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
നിലവിലെ മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് നറുക്കെടുത്തത്. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേയ്ക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ദേവസ്വത്തില്‍ ലഭിച്ച 47 അപേക്ഷകളില്‍ 45പേരുമായി രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തിയ ശേഷം അര്‍ഹത നേടുന്നവരുടെ പേരുകളാണ് നറുക്കെടുപ്പിന് പരിഗണിച്ചത്. നിയുക്ത മേല്‍ശാന്തി സെപ്റ്റംബര്‍ 30ന് ചുമതല ഏല്‍ക്കും.
Discussion about this post