തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങി. 24X7 കോള്‍ സെന്റര്‍ ഒന്‍പതു മണിക്കു മുഖ്യമന്ത്രിയുടെ ചേംബറില്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ ഏതു കോണില്‍നിന്നും ഏതുസമയത്തും ടോള്‍ഫ്രീ നമ്പര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കു പരാതികളും നിര്‍ദേശങ്ങളും അറിയിക്കാം.
പരാതികള്‍ ബിഎസ്എന്‍എല്ലിന്റെ ഏതു ഫോണില്‍നിന്നും 1076 എന്ന നമ്പരിലും മറ്റു സര്‍വീസുകളില്‍നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം. വിദേശത്തുനിന്നു വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പരിലാണു വിളിക്കേണ്ടത്. www.keralacm.gov.in ലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം പരിഹരിക്കുന്നതിനുള്ള സംവിധാനമാണു കോള്‍ സെന്ററില്‍. മൂന്നു ഷിഫ്റ്റിലാണു കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയിലെ വാഗ്ദാനമായിരുന്നു 24X7 കോള്‍ സെന്റര്‍.
Discussion about this post