തിരുവനന്തപുരം: 2023-24 അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ 26വരെയാണ് പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.
ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നിപ പശ്ചാത്തലത്തില്‍ മാറ്റി. ഇവ ഒക്ടോബര്‍ ഒമ്പത് മുതല്‍ 13വരെയുള്ള തീയതികളില്‍ നടക്കും. 2024 ഏപ്രില്‍ മൂന്ന് മുതല്‍ 17വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
Discussion about this post