തിരുവനന്തപുരം: നിപ വൈറസിനെ നേരിടാന്‍ എല്ലാം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗവ്യാപനം തടയാന്‍ ഫലപ്രദമായ നടപടി തയാറാക്കിയെന്നും കൂടുതല്‍ പേരിലേയ്ക്ക് രോഗം പടര്‍ന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 1286 പേര്‍ ഉണ്ട്. ഇതില്‍ 118 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 276 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ജില്ലകളിലും ശാസ്ത്രീയ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
‘സമ്പര്‍ക്കപ്പട്ടികയിലുള്ള കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കി. ഓണ്‍ലൈനായി മെഡിക്കല്‍ സേവനങ്ങള്‍ തുടരുന്നു. നിപ നിര്‍ണയത്തിന് സംസ്ഥാനത്ത് ലാബുകള്‍ സജ്ജമാക്കി. നിപ പ്രതിരോധത്തിന് കലണ്ടര്‍ തയാറാക്കി. ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കുന്നു.’- മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post