ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ നേതൃത്വം നല്‍കി നടത്തിയ ഏഷ്യയിലെ ആദ്യ സര്‍വ്വമത സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള കര്‍മ്മപരിപാടി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 96-ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി മഠത്തില്‍ നടന്ന സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതിന്റെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സര്‍വ്വമത സമ്മേളനത്തിന്റെ 100-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2024 മാര്‍ച്ചില്‍ ആലുവയില്‍ സമാപിക്കുന്ന വിധത്തില്‍ എല്ലാ ജില്ലകളിലും പഠനക്‌ളാസുകളും കണ്‍വെന്‍ഷനുകളും നടത്തും. എല്ലാ മതങ്ങളെയും ഒന്നായി കാണുന്ന വലിയൊരാശയമാണ് ഗുരുദേവന്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചത്. ഗുരുദേവന്‍ സമൂഹത്തെ പഠിപ്പിച്ചത് ശ്രീനാരായണീയര്‍ മാത്രം അറിഞ്ഞാല്‍ പോര. കേരളസമൂഹം ഒന്നാകെയും രാജ്യവും ലോകവും അതറിയണമെന്നും സജിചെറിയാന്‍ പറഞ്ഞു.
ലോകത്തിന് ലഭിച്ച കാലാതീത ദര്‍ശനമാണ് ഗുരുദേവന്റേതെന്ന് മുഖ്യാതിഥിയായിരുന്ന മന്ത്‌റി വീണാജോര്‍ജ്ജ് പറഞ്ഞു. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ രാഷ്ട്രീയജീവിതത്തിലും എങ്ങനെ വര്‍ത്തിക്കണമെന്ന ദര്‍ശനമാണ് ഗുരുദേവന്‍ നല്‍കിയത്. ശുചിത്വത്തിന് വലിയ പ്രാധാന്യമാണ് ഗുരുദേവന്‍ കല്പിച്ചത്. തൊട്ടുകൂടായ്മയും ജാതിമേധാവിത്വവും മനുഷ്യമനസുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനെ ചെറുത്ത് നിറുത്തിയേ മതിയാകൂ.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബോര്‍ഡംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചാണ്ടിഉമ്മന്‍ എം.എല്‍.എ, വര്‍ക്കലകഹാര്‍, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്വാമി ബോധിതീര്‍ത്ഥ നന്ദിയും പറഞ്ഞു.
Discussion about this post