കൊച്ചി: മണ്ഡലകാലത്തു ശബരിമലയില്‍ ക്ലോസ്‌ഡ്‌് സര്‍ക്യൂട്ട് കാമറ സ്ഥാപിക്കുന്നതിന് അനുമതി തേടി തിരുവതാംകുര്‍ ദേവസ്വം ബോര്‍ഡ് നല്‌കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ് പി.എസ്. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.
സുരക്ഷാക്രമീകരണത്തിനും തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിനും ക്ഷേത്രജീവനക്കാരുടെ ജോലി സംബന്ധിച്ച് അറിയാനുമായി ക്ലോസ്‌ഡ് സര്‍ക്യൂട്ട് കാമറ സ്ഥാപിക്കുന്നതിന് അനുമതി തേടിയായിരുന്നു ഹര്‍ജി. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്തി ടെണ്ടര്‍ ക്ഷണിക്കുന്നതിന് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കു കോടതി അനുമതി നല്‌കിയിട്ടുണ്ട്.
അഞ്ചുലക്ഷത്തി എഴുപതിനായിരത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി സംബന്ധിച്ചു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി അനിതയാണ് സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. ശബരിമലയില്‍ ഒരു ലക്ഷം രൂപയിലേറെ ചെലവു വരുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനു ഹൈക്കോടതിയുടെ അനുമതി വേണം.
Discussion about this post