ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന ‘നാരിശക്തി വന്ദന്‍ അധിനിയമ’ത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഒപ്പുവച്ചതായി രാഷ്ട്രപതി അറിയിച്ചു.
ബില്‍ നിയമമായി മാറിയെങ്കിലും വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും പൂര്‍ത്തിയാകേണ്ടതുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാകും സെന്‍സസ് നടത്തുക എന്നതിനാല്‍ ഉടനെങ്ങും ബില്‍ പ്രയോഗത്തിലെത്താന്‍ സാധ്യതയില്ല. ബില്‍ പാസായി 15 വര്‍ഷത്തിനുള്ളില്‍ വനിതാ സംവരണം നടപ്പിലാക്കിയെങ്കില്‍, ബില്‍ റദ്ദാകുമെന്നും വ്യവസ്ഥയുണ്ട്.
Discussion about this post