ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞ് 2.25നാണ് ആദ്യഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 40 സെക്കന്‍ഡോളം നീണ്ടുനിന്നു. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. രണ്ടാമത്തെ ഭൂചലനം 2.52 ന് അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 6.2 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ലക്‌നോ, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post