റാലെഗാന്‍ സിദ്ധി(മഹാരാഷ്ട്ര): അന്നാ ഹസാരെയ്ക്ക് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്. പന്ത്രണ്ടു ദിവസത്തെ നിരാഹാരത്തിനും നാലു ദിവസത്തെ ആശുപത്രി വാസത്തിനും ശേഷമാണ് അദ്ദേഹം അഹമ്മദ്‌നഗര്‍ ജില്ലയിലെ റാലെഗാന്‍ സിദ്ധിയില്‍ തിരിച്ചെത്തിയത്. വിനായക ചതുര്‍ഥി നാട്ടുകാരോടൊപ്പം ആഘോഷിക്കണമെന്ന ആഗ്രഹം ഹസാരെ നേരത്തേ പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം വകവയ്ക്കാതെ ഇതിനായി തിടുക്കത്തില്‍ ഹസാരെ ആശുപത്രി വിടുകയായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ അവര്‍ നിഷേധിക്കുകയായിരുന്നു.
ഹസാരെയുടെ രൂപത്തില്‍ ഗണേശചിത്രങ്ങളും ശില്‍പങ്ങളും ഒരുക്കിയാണ് അഹമ്മദ് നഗര്‍ ജില്ലക്കാര്‍ വിനായക ചതുര്‍ഥി വരവേറ്റത്. സെപ്റ്റംബര്‍ 10,11 തീയതികളിലാണ് ഹസാരെ സംഘത്തിന്റെ കോര്‍ കമ്മിറ്റി യോഗം. അതുവരെ ഹസാരെ റാലെഗാന്‍ സിദ്ധിയിലുണ്ടാവുമെന്നാണ് സൂചന.
Discussion about this post