കൊച്ചി: മണ്ഡല കാലത്ത് ശബരിമലയില്‍ അലങ്കരിച്ച വാഹനങ്ങള്‍ക്കുള്ള വിലക്ക് നടപ്പാക്കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ പാടില്ലെന്നും അത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ബോര്‍ഡ് വച്ച് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് നേരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ത്ഥാടക വാഹനങ്ങള്‍ പൂക്കളും മറ്റും വച്ച് അലങ്കരിച്ചാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
കൂടാതെ നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും മുന്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. അലങ്കരിച്ച വാഹനങ്ങള്‍ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം, ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്ന ഉന്നതതല യോഗം ഇന്ന് വൈകിട്ട് 3.30ന് തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവംബര്‍ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും. തീര്‍ത്ഥാടന കാലത്ത് വിവിധ വകുപ്പുകള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍, തീര്‍ത്ഥാടക ക്രമീകരണത്തിനായുള്ള ആധുനിക സൗകര്യങ്ങള്‍, തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം വിലയിരുത്തും.
Discussion about this post