ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി സമൂഹ മാധ്യമ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
മുന്‍നിര സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളായ മെറ്റ, യൂട്യൂബ്, എക്‌സ്, ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നിവയെയാണ് കേന്ദ്രം സമീപിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വീഡിയോകളുടെ ആധികാരികത കൃത്യമായി പരിശോധിച്ചിട്ടില്ലെങ്കില്‍ അവയില്‍ ന്യൂസ് നോട്ട് വേരിഫൈഡ് എന്ന് രേഖപ്പെടുത്തണം.
വ്യാജ വാര്‍ത്തകള്‍ തടയാന്‍ നയരൂപീകരണം നടത്തണമെന്നും കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ഇല്ലാതാക്കുന്നതിനായി കമ്പനികള്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമേ ഉപഭോക്താക്കളുടേയും കുട്ടികളുടേയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒക്ടോബര്‍ 22ന് മുന്‍പ് സമര്‍പ്പിക്കണം.
കുട്ടികളോടുള്ള ലൈംഗികാതിക്രമം, പോണോഗ്രഫി ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങള്‍ നീക്കണമെന്നും സമൂഹ മാധ്യമ കമ്പനികള്‍ക്ക് നല്‍കിയ നോട്ടീസിലുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്ത പക്ഷം കമ്പനികള്‍ക്ക് നല്‍കി വരുന്ന നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കുട്ടികളോടുള്ള ലൈംഗികാതിക്രം ഉള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് യൂട്യൂബ്, എക്‌സ്, ടെലിഗ്രാം എന്നിവയ്ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മാത്രമല്ല ഭാവിയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വീണ്ടും പ്ലാറ്റ്‌ഫോമുകളില്‍ വരുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും കമ്പനികള്‍ക്ക് നല്‍കിയ നോട്ടീസില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Discussion about this post