കൊച്ചി: വിവാദമായ തന്ത്രിക്കേസില്‍ വിചാരണ രണ്ടു ഘട്ടമായി നടത്താന്‍ കോടതി തീരുമാനിച്ചു. വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് തീരുമാനം. കേസിലെ മുഖ്യപ്രതികള്‍ ഒളിവിലായതിനാലാണിത്. വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ആവശ്യമാണെന്ന് കോടതി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് വിചാരണ രണ്ടു ഘട്ടമായി നടത്താന്‍ കോടതി തീരുമാനിച്ചത്. ഇതിനായി കുറ്റപത്രം വിഭജിക്കും. എട്ടു പ്രതികളെയായിരിക്കും ആദ്യഘട്ടത്തില്‍ വിചാരണ ചെയ്യുക. ശബരിമല മേല്‍ശാന്തിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ശോഭാ ജോണ്‍ ഉള്‍പ്പെടെ 11 പ്രതികളാണുള്ളത്.
കേസിലെ മുഖ്യപ്രതി ശോഭാജോണ്‍ വരാപ്പുഴ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ഒളിവിലാണ്. കേസിലെ മറ്റു രണ്ടു പ്രതികളായ മജീദ്, ഷെരീഫ് എന്നിവരും ഒളിവിലാണ്. എറണാകുളത്തെ ഫ്‌ളാറ്റില്‍ പ്രതികള്‍ ചേര്‍ന്നു തോക്കുകാട്ടി ഭീഷണിപ്പെടുത്തി നവരത്‌നമോതിരവും പവിത്രമോതിരവും ഇന്ദ്രനീലവും ഉള്‍പ്പെടെ തന്ത്രിയുടെ അഞ്ചു മോതിരവും രണ്ട ു സ്വര്‍ണമാലയും കവര്‍ന്നെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പ്രതികള്‍ ചേര്‍ന്നു ഭീഷണിപ്പെടുത്തി നഗ്നചിത്രം എടുപ്പിച്ചുവെന്നും ഇതിന്റെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന തന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം സ്വദേശി ശോഭാ ജോണ്‍, വെള്ളറട സ്വദേശി ബിനില്‍ കുമാര്‍ (ബിജില്‍), ശാസ്തമംഗലം സ്വദേശി അനില്‍കുമാര്‍, കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹ്മാന്‍ (ബച്ചു റഹ്മാന്‍), അഷിഫ്, അബ്ദുല്‍ സഹദ്, അബ്ദുല്‍ സത്താര്‍, മജീദ്, ഷെരീഫ് (ഉമ്പു), അസീസ്, ഗുരുവായൂര്‍ സ്വദേശി ബൈജി പീറ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post