ന്യൂഡല്‍ഹി: കൃഷ്ണഗിരി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
16.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുപ്പത് ദിവസത്തിനകം ഭൂമി വിട്ടുനല്‍കുകയോ അല്ലെങ്കില്‍ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയോ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി വിധി.
Discussion about this post