ന്യൂഡല്‍ഹി: പരാജയത്തില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാകണമെന്നും മികച്ച ഭരണമുണ്ടായാല്‍ ഭരണവിരുദ്ധ വികാരം അപ്രസക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനം നടക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം ഇതിനായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിഷേധാത്മകതയെ രാജ്യം നിരസിച്ചിരിക്കുകയാണ്. മികച്ച ഭരണം കാഴ്ചവയ്ക്കാനായാല്‍, പൊതുജനങ്ങളുടെ സേവനത്തിനായി കര്‍മ്മനിരതരായാല്‍, ഭരണവിരുദ്ധവികാരമെന്ന വാക്ക് അവിടെ അപ്രസക്തമാണ്. നാല് സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്നലെ വന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്ന ഫലമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിരിക്കുന്ന സഹപ്രവര്‍ത്തകരോട് തനിക്ക് പറയാനുള്ളത് ഇതാണ്. പ്രതിപക്ഷത്തിന് വലിയൊരു അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. പരാജയപ്പെട്ടതിന്റെ ദേഷ്യം പ്രകടിപ്പിക്കാനുള്ള ഇടമല്ല പാര്‍ലമെന്റ് എന്നോര്‍ക്കുക. കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന നിഷേധാത്മകത കൈവെടിഞ്ഞ് പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നേറാന്‍ പ്രതിപക്ഷം തയ്യാറാകണം. പാര്‍ലമെന്റില്‍ സഹകരിക്കണം. ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷത്തിന്റെ പങ്ക് വലുതാണ്. വിദ്വേഷപരമായ, നിഷേധാത്മകമായ പ്രതിച്ഛായ ജനങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പ്രതിപക്ഷത്തിന് ഉതകുന്നതല്ല. ഭരണപക്ഷത്തിന് സമാനമായി കഴിവുറ്റവരാകണം പ്രതിപക്ഷവും എന്നതാണ് ജനാധിപത്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post