തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായി എസ്എഫ്‌ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്റെ ഗേറ്റിന് മുന്നിലെത്തി. എസ്എഫ്‌ഐ സെക്രട്ടറി ആര്‍ഷോ, പ്രസിഡന്റ് അനു ശ്രീ എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉന്നത വിദ്യാഭ്യാസ രംഗം ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്‌ഐയുടെ മാര്‍ച്ച്. വിവിധ സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍എസ്എസ് വക്താക്കളെ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തുകയാണ് എസ്എഫ്‌ഐ.
Discussion about this post