കൊച്ചി: നവകേരള സദസ്സില്‍ എത്തുന്ന പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച വരെ സദസ്സില്‍ 3000527 നിവേദനങ്ങള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ആകെ 28801 നിവേദനങ്ങള്‍ ആണ് ലഭിച്ചത്. ഏറ്റവുമധികം ഉണ്ടായിരുന്നത് എല്‍ എസ്ജിഡിയുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള സദസ്സ് ഇന്നുമുതല്‍ എറണാകുളം ജില്ലയിലാണ് നടക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലും ഇന്ന് സദസ്സ് നടക്കും. സദസ്സിലെ ജനപങ്കാളിത്തം പ്രതിപക്ഷ നേതാവിന് പറവൂരില്‍ കാണാമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ബുധനാഴ്ച വൈകിട്ടോടെയാണ് അങ്കമാലിയിലെത്തിയത്. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലാണ് ഇന്ന് സദസ് നടക്കുക.
Discussion about this post