തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രതിഷേധമെന്ന പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞു. തുടരെ തുടരെ മൂന്ന് സ്ഥലങ്ങളില്‍ ഗവര്‍ണറെ എസ്.എഫ്.ഐ തടയാന്‍ ശ്രമിച്ചത് അറിയാതിരുന്നത് പോലീസിന്റെയും അഭ്യന്തര വകുപ്പിന്റെയും പരാജയമാണ്. ഇടതുപക്ഷവും മുഖ്യമന്ത്രിയും കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുകയാണ്. സര്‍വ്വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും ഗവര്‍ണര്‍ തടഞ്ഞത് സര്‍ക്കാരിനെയും ഇടതുപക്ഷത്തേയും പ്രകോപിപ്പിച്ചിരിക്കുകയാണ്. എക്കാലത്തും പൊതുജനങ്ങളെ മണ്ടന്മാരാക്കാമെന്നാണ് സര്‍ക്കാരും ഇടതുപക്ഷവും കരുതുന്നതെന്നും അഡ്വ.ഹരികുമാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post