പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post