ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ വരവേല്‍ക്കാനൊരുങ്ങി സംസ്ഥാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരം പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം നല്‍കുന്നതിനായി നിരവധി കലാ പരിപാടികളാണ് സാംസ്‌കാരിക വകുപ്പ് ഒരുക്കിയിരിക്കുന്നത്.
അയോദ്ധ്യ വിമാനത്താവളം മുതല്‍ ധര്‍മപഥ്, രാംപഥ് റെയില്‍വേ സ്റ്റേഷന്‍ വരെ 40 -ഓളം വേദികളിലായി 1400-ലധികം കലാകാരന്മാരുടെ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ രാമജന്മ ഭൂമിയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
40 വേദികളിലായി നിരവധി കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഥുരയുടെ പ്രശസ്തമായ മയൂര്‍ നൃത്തം നിരവധി വേദികളില്‍ അവതരിപ്പിക്കും. സുല്‍ത്താന്‍പൂരിലെ നാടോടി നൃത്തം, ഗൊരഖ്പൂര്‍ കലാകാരന്മാരുടെ വാന്താംഗിയ നൃത്തം, ഝാന്‍സിയില്‍ നിന്നും ‘റായി’ നൃത്തം എന്നിവ വേദികളെ അലങ്കരിക്കും.
ഉത്തര്‍പ്രദേശിലെ വിവിധ ജനപ്രിയ നൃത്തങ്ങള്‍ക്കൊപ്പം രാജസ്ഥാനില്‍ നിന്നുള്ള മംമ്ത’ചക്രി’ നൃത്തവും മദ്ധ്യപ്രദേശില്‍ നിന്നുള്ള ‘ബരേദി’ നൃത്തവും അവതരിപ്പിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പ് അറിയിച്ചു.
Discussion about this post