തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന പ്രാണപ്രതിഷാ ചടങ്ങിന്റെ ഭാഗമായി പൂജിച്ച പ്രസാദമായ അക്ഷതം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സമര്‍പ്പിച്ചു. അനന്തപുരിയിലെ ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള അക്ഷതക്കൂട്ട് ആര്‍എസ്.എസ് സഹപ്രാന്ത് പ്രചാരക് വി.അനീഷ്, മഹാനഗര്‍ സംഘചാലക് എം.മുരളി, തിരുവനന്തപുരം ജില്ലാ സമ്പര്‍ക്കപ്രമുഖ് സി.സജിത്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തി ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് കൈമാറി.ആശ്രമത്തില്‍ നിന്നും വിശ്വാസികളുടെ ഭവനങ്ങളില്‍ എത്തിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. രാജ്യത്തെ ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ അക്ഷതം എത്തിക്കുന്ന ദൗത്യം അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Discussion about this post