ശബരിമല: മകരവിളക്ക് ദിവസത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ പമ്പയിലെ സ്പോട്ട് ബുക്കിംഗ് പത്തിന് അവസാനിപ്പിക്കും.15നാണ് മകരവിളക്ക്. മകരവിളക്കും തിരുവാഭരണവും ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ശബരിമലയിലെത്തി തങ്ങാറുണ്ട്. ഇതേത്തുടര്‍ന്നുള്ള തിരക്ക് നിയന്ത്രിക്കാനാണ് സ്‌പോട്ട് ബുക്കിംഗ് നിറുത്തുന്നത്.
14ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അമ്പതിനായിരവും 15ന് നാല്‍പതിനായിരവുമായി പരിമിതപ്പെടുത്തും. ജില്ലാ പൊലീസ്,? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സ്പെഷ്യല്‍ കമ്മിഷണര്‍ക്കും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരക്കുണ്ടാകുമെന്നതിനാല്‍ 14, 15 തീയതികളില്‍ മാളികപ്പുറങ്ങളും കുട്ടികളും ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യര്‍ത്ഥിച്ചു. 16 മുതല്‍ 20 വരെ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കും.
Discussion about this post