ന്യൂഡല്‍ഹി: ശ്രീരാമക്ഷേത്രം രാഷ്ട്രത്തിന്റെ സ്വാഭിമാന മന്ദിരമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വെറുമൊരു ആരാധനാലയമല്ല അതെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ടാ ചടങ്ങിലേക്കുള്ള ക്ഷണപത്രം ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയില്‍ നിന്ന് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
രാജ്യത്തിന്റെ വിശുദ്ധിയും അന്തസും സ്ഥാപിക്കുന്നതിനുള്ള അവസരമാണിത്. രാജ്യം മുഴുവന്‍ ശ്രീരാമനെ മര്യാദ പുരുഷോത്തമനായി കണക്കാക്കുന്നു സ്വാതന്ത്ര്യം എന്ന പദത്തിലെ സ്വ നമ്മുടെ അഭിമാനമാണ്, തനിമയാണ്. ആ തനിമ കാരണമാണ് നമ്മുടെ ജീവിതം പവിത്രമാകുന്നത്. ലോകം ഭാരതത്തെ ആരാധിക്കുന്നത് ഈ തനിമയുടെ ആധാരത്തിലാണ്. ഇതേ തനിമയുടെ ഏറ്റവും പ്രൗഢമായ ആവിഷ്‌കാരമാണ് ശ്രീരാമക്ഷേത്രം. ഭാരതം സ്വന്തം തനിമയുടെ ആധാരത്തില്‍ ഉണരുന്നു എന്ന് ഇത് പ്രപഞ്ചത്തോട് പ്രഖ്യാപിക്കും. ലോകമെമ്പാടും സമൃദ്ധിയും സമാധാനവും സ്ഥാപിക്കുന്നതിനായി ഈ പവിത്രമായ ജീവിതവുമായി ഭാരതം മുന്നോട്ട് പോകുമെന്ന പ്രഖ്യാപനമാണിത്, അദ്ദേഹം പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാവര്‍ക്കും എത്താന്‍ പറ്റണമെന്നില്ല. എന്നാല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും അയോദ്ധ്യയിലേതിന് സമാനമായ ആവേശമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം തനിമയെ ആവിഷ്‌കരിക്കുന്നതിന്റെ ആവേശമാണത്. രാജ്യത്തെ ഓരോ പൗരന്റെയും പരിശ്രമം കൊണ്ടാണത് സാധ്യമാവുന്നത്. രാജ്യം ശരിയായ ദിശയിലേക്കുള്ള പ്രയാണം ആരംഭിക്കുന്നതിന്റെ ആഹ്‌ളാദമാണത്.
നമ്മള്‍ ദൃഢമായ ഒരു തിരുമാനമെടുത്തു അതില്‍ ഉറച്ചു വിശ്വസിച്ചു. മുന്നോട്ടുപോയി. രാജ്യത്തിന്റെ മുഴുവന്‍ അന്തരീക്ഷവും ആത്മവിശ്വാസമുള്ളതായി മാറി. പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷിയാവുക എന്നത് ഭാഗ്യമാണ്. ലോകമെങ്ങുമുള്ളവര്‍ക്ക് ആ ഭാഗ്യം സാധ്യമാവും ജന്മാന്തരങ്ങളിലെ പുണ്യങ്ങളുടെ ഫലമാണതെന്ന് സര്‍സംഘചാലക് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാറും പങ്കെടുത്തു.
Discussion about this post