ന്യൂഡല്‍ഹി: മകരസംക്രാന്തി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ മകരസംക്രാന്തി ദിനത്തില്‍ ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു. പരോപകാരവും പ്രാര്‍ത്ഥനകളും പവിത്രമായ ആചാരങ്ങളും എല്ലാം ഇഴുകി ചേര്‍ന്ന ഐശ്വര്യപൂര്‍ണമായ ഉത്സവം. പ്രകൃതിയെ ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഭഗവാന്‍ സൂര്യദേവന്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ പ്രധാനമന്ത്രി സമുഹമാദ്ധ്യമത്തില്‍ കുറിച്ചു.
മകരസംക്രാന്തി ദിനത്തില്‍ തന്റെ വസതിയില്‍ പ്രധാനമന്ത്രി പശുക്കള്‍ക്ക് ഭക്ഷണവും നല്‍കി. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മകരസംക്രാന്തി ദിനത്തില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായി യോഗി ആദിത്യനാഥും പറഞ്ഞു. ‘ ഗൊരഖ്പൂരിലെ സംഗമസ്ഥാനത്ത് സ്നാനം നടത്തുന്നതിനായി നിരവധി പേരാണ് എത്തിയത്. ഭക്തര്‍ ഇപ്പോള്‍ ക്ഷേത്രത്തില്‍ പ്രസാദങ്ങള്‍ സമര്‍പ്പിക്കുന്നു. മകരസംക്രാന്തി ഉത്സവത്തിന് ശേഷം മംഗളകര്‍മ്മങ്ങള്‍ക്ക് തുടക്കമാകുമെന്നും’ അദ്ദേഹം പറഞ്ഞു.
ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയും ആഘോഷ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘ ഭഗവാന്‍ സൂര്യനെ ആരാധിക്കുന്ന ഈ മഹത്തായ വേളയില്‍ ഓരോ ഭാരതിയനും ഹൃദയത്തില്‍ നിന്നും ആശംസകള്‍ നേരുന്നു. ഈ ഉത്സവം ഓരോരുത്തരുടേയും ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും ഐശ്വര്യവും നല്‍കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും’ നദ്ദ പറഞ്ഞു.
Discussion about this post