പത്തനംതിട്ട: ഭക്തലക്ഷങ്ങളെ ഭക്തിയില്‍ ആറാടിച്ച് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ജ്വലിച്ചപ്പോള്‍ ശരണഘോഷത്താല്‍ സന്നിധാനം മന്ത്രമുഖരിതമായി.
വൈകുന്നേരം ആറരയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തി. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് ഘോഷയാത്ര സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തില്‍ എത്തിയതോടെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
6:45ന് ശ്രീകോവിലിന്റെ നട തുറന്നു. ശ്രീകോവില്‍ തുറന്ന് അയ്യനെ ദര്‍ശിച്ചതിനു ശേഷം മകരജ്യോതി തെളിയുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ഭക്തര്‍. മകരവിളക്കിനെ തുടര്‍ന്ന് സന്നിധാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post