ന്യൂഡല്‍ഹി: 75-ാം റിപബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധനചെയ്തു. 75-ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യം ഏറെ അഭിമാനത്തിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. ഏറെ പ്രതികൂല സാഹചര്യങ്ങളിലും രാജ്യം മുന്നേറി. പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ പൗരന്മാരും പ്രയത്‌നിക്കണമെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ആഷോഷിക്കുന്ന ദിനമാണ് നാളെ. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടക്കുന്നതാണ് നമ്മുടെ ഭരണഘടന. മറ്റുള്ള രാജ്യങ്ങളിലേതിനേക്കാള്‍ എത്രയോ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ഭരണഘടന. അതിനാലാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന് നമ്മുടെ രാജ്യം അറിയപ്പെടുന്നത്. രാജ്യം പുരോഗതിയുടെ വഴിയിലാണ്. നമ്മുടെ മൂല്ല്യങ്ങല്‍ ഉയര്‍ത്തി പിടിക്കേണ്ട സമയമാണ് ഇത്. രാജ്യത്തെ പുരോഗതിയിലെത്തിക്കാന്‍ ഓരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
Discussion about this post