ആലപ്പുഴ: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ അധീനതയിലുള്ള കായംകുളം, ചിറക്കടവം ജഗദ്ഗുരു സ്വാമി സത്യാനന്ദഗുരുപീഠത്തില്‍ ഇന്നു
രാവിലെ 10.30 നും 11 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി ഘടനനാന്ദ തീര്‍ത്ഥപാദയുടെയും സ്ഥപതി എം.പീതാംബരന്‍ ആചാരിയുടെയും കാര്‍മികത്വത്തില്‍ ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഹനുമദ് ക്ഷേത്രശിലാന്യാസം നിര്‍വ്വഹിച്ചു. എസ്.ആര്‍.ഡി.എം.യൂ.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, പ്രൊഫ.ജയന്തി പിള്ള, ഗിരീഷ് ചങ്ങനാശ്ശേരി, ഹരീഷ് കൊല്ലം, വത്സല നന്ദകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്രനിര്‍മ്മാണ സമിതി പ്രസിഡന്റ് വി.ആര്‍.വിജയന്‍, സെക്രട്ടറി സതീശന്‍ എസ്, ഖജാന്‍ജി രാജേഷ് കൊച്ചയ്യത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഗുരുപൂജ, ശ്രീരാമായണ പാരായണം, ശ്രീലളിതാ സഹസ്രനാമാര്‍ച്ചനയും ശിലാന്യാസത്തിനു മുന്നോടിയായി നടന്നു.
ഹനുമാന്‍ സ്വാമിയുടെ പുണ്യക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ ധനം, നിര്‍മാണ സമഗ്രികള്‍ തുടങ്ങിയവ സമര്‍പ്പിക്കുവാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post