പത്തനംതിട്ട: നാളെ കര്‍ക്കടക വാവ്. പിതൃസ്‌മരണ പുതുക്കി സ്‌നാനഘട്ടങ്ങളില്‍ ബലിയര്‍പ്പണത്തിന്റെ പുണ്യവുമായി ആയിരങ്ങള്‍ ഒത്തുചേരുന്ന ദിനം. പിതൃമോക്ഷ പ്രാപ്‌തി ലക്ഷ്യമിട്ടാണ് ഹൈന്ദവര്‍ ബലിതര്‍പ്പണം നടത്തുന്നത്. ക്ഷേത്രങ്ങള്‍ക്കും പുണ്യസങ്കേതങ്ങള്‍ക്കുമൊപ്പം വീടുകളില്‍ വരെ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആചരിക്കും. പരേതാത്മാക്കളുടെ നിത്യശാന്തിയ്‌ക്കായാണ് ബലി ചടങ്ങുകള്‍ നടത്തുക. വ്രതാനുഷ്‌ഠാനത്തോടെയാണ് ചടങ്ങുകള്‍. പ്രധാന ക്ഷേത്രങ്ങളിലും നദീതീരങ്ങളിലുമെല്ലാം ബലി ചടങ്ങുകള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ജില്ലയില്‍ അമ്പതോളം കേന്ദ്രങ്ങളില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ നാലിനു ബലി ചടങ്ങുകള്‍ ആരംഭിക്കും. വിശ്വഹിന്ദു പരിഷത്ത്, വിശ്വബ്രാഹ്മണ സമൂഹങ്ങള്‍ എന്നിവരാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വെട്ടൂര്‍ മഹാവിഷ്‌ണു ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ അഞ്ചിനു ചടങ്ങുകള്‍ ആരംഭിക്കും. പത്തനംതിട്ട വലഞ്ചുഴി ദേവീക്ഷേത്രക്കടവില്‍ പുലര്‍ച്ചെ അഞ്ചിന് കര്‍മങ്ങള്‍ തുടങ്ങും. ഇവിടെ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഴമുട്ടം മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ആറിന് ചടങ്ങുകള്‍ ആരംഭിക്കും. തിലഹവനം, പിതൃപൂജ എന്നിവയും ഉണ്ടാകും. തിരുവിതാംകൂര്‍ ഹിന്ദുമത പരിഷത്തിന്റെ നേതൃത്വത്തില്‍ അങ്ങാടി പെരുമ്പുഴ കടവില്‍ രാവിലെ അഞ്ചു മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. റാന്നി ശാലീശ്വരം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും സൗകര്യമുണ്ട്. പിതൃപൂജയും തിലഹോമവും ഉണ്ട്. മാലക്കര തൃക്കോവില്‍ മഹാവിഷ്‌ണു ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ നാലു മുതല്‍ ചടങ്ങുകള്‍ തുടങ്ങും. തട്ടയില്‍ വേണുഗോപാലക്ഷേത്രത്തില്‍ രാവിലെ ഒമ്പതുമുതലാണ് പിതൃപൂജ തുടങ്ങുക. കാട്ടൂര്‍ മഹാവിഷ്‌ണുക്ഷേത്രക്കടവില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ മേലുകര ക്ഷേത്രക്കടവില്‍ 4.30 മുതലും ചടങ്ങുകള്‍ ആരംഭിക്കും. റാന്നി പെരുനാട് കാക്കാട്ടുകോയിക്കല്‍ കടവില്‍ അഞ്ചിനും മാടമണ്‍ ഋഷികേഷക്ഷേത്രക്കടവില്‍ പുലര്‍ച്ചെ 4.30നും ചടങ്ങുകള്‍ ആരംഭിക്കും. കൊടുമണ്‍ ഇടത്തിട്ടക്കാവ് കാവുംപാട്ട് ഭഗവതിക്ഷേത്രത്തില്‍ വാവുബലിയോടനുബന്ധിച്ചു പ്രത്യേക പിതൃപൂജയും ഒരുക്കിയിട്ടുണ്ട്. നരിയാപുരം മഹാദേവര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ രാവിലെ ആറിനു ചടങ്ങുകള്‍ തുടങ്ങും. കോന്നി മുരിങ്ങമംഗലം മഹാദേവിക്ഷേത്രത്തില്‍ ബലിയിടീല്‍ രാവിലെ 5.30ന് ആരംഭിക്കും. ഐരവണ്‍ പുതിയകാവ്, ആറ്റുവശം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ അഞ്ചിന് ചടങ്ങുകള്‍ ആരംഭിക്കും. പന്തളം മഹാദേവര്‍ ക്ഷേത്രം, കൈപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രക്കടവ് തുമ്പമണ്‍ വടക്കുംനാഥക്ഷേത്രം എന്നിവിടങ്ങളിലും രാവിലെ അഞ്ചിനു പിതൃപൂജകള്‍ ആരംഭിക്കും. തിരുവല്ല പമ്പാ, മണിമല നദികളുടെ സംഗമസ്ഥാനമായ വളഞ്ഞവട്ടം കീച്ചേരിമേല്‍ കടവില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ബലിയിടീല്‍ തുടങ്ങും. വള്ളംകുളം വാമനപുരം മഹാവിഷ്‌ണുക്ഷേത്രം, കുറ്റൂര്‍ ധര്‍മശാസ്‌താക്ഷേത്രം എന്നിവിടങ്ങളിലും അഞ്ചിനു ചടങ്ങുകള്‍ ആരംഭിക്കും. പരേതാത്മാവിനെ വൈഷ്‌ണവത്തില്‍ ലയിപ്പിച്ചു നിത്യശാന്തിയും മുക്തിയും നല്‌കുകയാണ് ബലിതര്‍പ്പണ ചടങ്ങിലൂടെ വിശ്വാസികള്‍.
Discussion about this post