റാഞ്ചി: ജാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി ചമ്പൈ സോറന്‍ (67) സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12.15ഓടെ റാഞ്ചിയിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. കളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത ഹേമന്ത് സോറന്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മകന്‍ കൂടിയായ ഹേമന്ത് സോറന്റെ രാജിയ്ക്ക് പിന്നാലെ ചമ്പൈ സോറന്റെ നേതൃത്വത്തിലുള്‌ല 48 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയാണ് മന്ത്രിസഭയുണ്ടാക്കാന്‍ ചമ്പൈ സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജെഎംഎം പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ഹേമന്ത് സോറന്‍ ഗതാഗത, എസ്ടി – എസ്സി വകുപ്പ് മന്ത്രിയായിരുന്നു ചമ്പൈ സോറന്‍. ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്‌ലയാളാണ് ഇദ്ദേഹം. അതേസമയം, ജാര്‍ഖണ്ഡിലെ 39 എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റുമെന്നാണ് വിവരം. ഇവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
Discussion about this post