തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപ പ്രതിഷ്ഠ നടത്തി പ്രയാണം ആരംഭിച്ച ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ 12ന് പാരിപ്പള്ളി ആറ്റിങ്ങല്‍ കിളിമാനൂര്‍ വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച് വെഞ്ഞാറമൂട് മാങ്കുളം സത്യാനന്ദാശ്രമത്തിലും ശാന്തിഗിരി ആശ്രമത്തിലും സ്വീകരണാനന്തരം വൈകുന്നേരം 5 മണിയോടെ കരിക്കകം ശ്രീ ചാമുണ്ഡീക്ഷേത്രത്തിലെത്തി വിശ്രമിക്കും. ഏപ്രില്‍ 13ന് കഴക്കൂട്ടം കാരോട് ബൈപ്പാസിലൂടെ പുളിങ്കുടി ആഴിമല ശിവക്ഷേത്രം, പുന്നക്കുളം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, കുമിളി ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, തിരുപുറം ശ്രീ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീക്ഷേത്രം, ആറയൂര്‍ അഭേദാശ്രമം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കളിയിക്കാവിള വഴി കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ദേവീദര്‍ശനവും സാഗരപൂജയും കഴിഞ്ഞ് ഏപ്രില്‍ 14ന് ശ്രീരാമായണ കാണ്ഡപരിക്രമണത്തിനായി ഉച്ചയ്ക്ക് 12 മണിയോടെ കരമന വഴി തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, പാച്ചല്ലൂര്‍ നാഗമല ശാസ്താക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആനയറ സ്വരൂപാനന്ദ ആശ്രമം, നന്ദങ്കോട് ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി ശ്രീകാര്യം ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ വിശ്രമിക്കും.
ഏപ്രില്‍ 15ന് രാവിലെ ശ്രീകാര്യത്തു നിന്നും ശ്രീരാമരഥം കാര്യവട്ടം ധര്‍മ്മശാസതാക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, പണിമൂലദേവീക്ഷേത്രം, അയിരൂര്‍പ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാഞ്ഞിക്കല്‍ എള്ളുവിള ദേവീക്ഷേത്രം, ചെമ്പഴന്തി ഇടത്തറ ദേവീക്ഷേത്രം എന്നിവടങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തിച്ചേരും.
Discussion about this post